അനുഷ്ടാനങ്ങള്‍


തീയാട്ട്
പുരാതനകാലം മുതല്‍ തന്നെ കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളില്‍ നടന്നു വരുന്ന ഒരു അനുഷ്ടാനമാണ് തീയാട്ട്. ക്ഷേത്രത്തിലെ വടക്കേ വലിയമ്പലത്തില്‍ ദേവിയുടെ കളം പഞ്ചവര്‍ണ്ണപ്പൊടികളാല്‍ രചിക്കുന്നു. മൂലമന്ത്രപ്രകാരം രണ്ടു കൈകള്‍ മാത്രമുള്ള ഭഗവതിയുടെ കളമാണ് വരയ്ക്കുന്നത്. കളത്തിനു മുന്നില്‍ കൊട്ടും,പാട്ടും , പൂജകളും , തിരിയുഴിച്ചിലും നടത്തുന്നു. പിന്നീട് ദേവിയുടെ രൂപം കെട്ടി തിരുനടയില്‍ വന്ന് ദേവീചരിതം ചടുലമായ ചുവടുവയ്പ്പുകളോടെയും മുദ്ര കൈകള്ലൂടെയും ദേവിക്കഭിമുഖമായി നിന്ന് ആടുന്ന ചടങ്ങാണ് തീയാട്ട്. ദാരുകവധം കഴിഞ്ഞെത്തിയ ഭദ്രകാളി , പരമശിവനോട് ദാരുകവധത്തിന്റെ കഥ പറയുന്നു എന്നാണു സങ്കല്പം. പിന്നീട് തിരുമുടി അഴിച്ച് ഭക്തരെ ഉഴിയുന്നു. ഉദ്ദിഷ്ടകാര്യബ്ധിക്കും , മഹാരോഗവിമുക്തിക്കുമായിട്ടാണ് തീയാട്ട് നടത്തുന്നത്. ഉല്ലല പുതുമന കുടുംബക്കാരാണ് തീയാട്ട് നടത്തുക.